You are Here : Home / എഴുത്തുപുര

കെ ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രാലയം‍

Text Size  

Story Dated: Saturday, October 12, 2013 08:31 hrs UTC

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ കെ ജി ബാലകൃഷ്ണനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന് തെളിവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം‍. ആദായനികുതിവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം നല്‍കിയത്. കെ ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് ആരോപണം. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സത്യവാങ്മൂലം ഈ മാസം 17 ന് കോടതി പരിഗണിക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണത്തല്‍ തെളിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More