You are Here : Home / എഴുത്തുപുര

കോളേജ് പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ വെട്ടിക്കൊന്നു

Text Size  

Story Dated: Thursday, October 10, 2013 08:08 hrs UTC

തൂത്തുക്കുടി ഇന്‍ഫന്റ് ജീസസ് എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍.ആര്‍.ഡി സുരേഷിനെ വിദ്യാര്‍ഥികള്‍ വെട്ടിക്കൊലപ്പെടുത്തി.
കോളേജിലെ പുതിയ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളെ ഡോ. സുരേഷ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ ചൊല്ലി സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ഏതാനും ദിവസങ്ങളായി തര്‍ക്കത്തിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്തു.രാവിലെ കോളേജിലെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ പ്രിന്‍സിപ്പാളിനെ തിരുനെല്‍വേലി ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More