You are Here : Home / എഴുത്തുപുര

സോളാര്‍: മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു

Text Size  

Story Dated: Wednesday, October 09, 2013 09:24 hrs UTC

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതായി എജി ഹൈക്കോടതിയില്‍ അറിയിച്ചു. ശ്രീധരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്തെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോയെന്ന് പരാതിക്കാരനായ ശ്രീധരന്‍ നായര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ പറഞ്ഞിരുന്നു. എങ്കില്‍ മാത്രമെ കേസില്‍ അന്വേഷണത്തിന് ഉത്തരവിടാനാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രിക്കു പങ്കുണ്ടോയെന്ന് പറയാന്‍ കഴിയുന്ന ഏക ആള്‍ ശ്രീധരന്‍ നായരാണെന്നും ശ്രീധരന്‍ നായര്‍ എങ്ങും തൊടാതെ എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ അത് പറയേണ്ട ഘട്ടം ഇതാണെന്നും കോടതി പറഞ്ഞു.
എന്നാല്‍ പരാതിയില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടി വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസിലെ അന്വേഷണം അവസാനഘട്ടത്തില്‍ ആണെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More