You are Here : Home / എഴുത്തുപുര

സലിംരാജിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ കേസ്

Text Size  

Story Dated: Saturday, October 05, 2013 05:32 hrs EDT

സലിംരാജിനെതിരെ ഭൂമി തട്ടിപ്പില്‍ പരാതി നല്‍കിയവര്‍ക്കെതിരെ പൊലീസ് കേസ്. എകെ നാസര്‍ , എ കെ നൗഷാദ്, ഷെരീഫ എന്നിവര്‍ക്കെതിരെയാണ് സലിംരാജിന്റെ ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തത്.സലീംരാജും ബന്ധുക്കളും ഭൂമി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ദിവസം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ മുമ്പാകെ പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. സലീംരാജിന് ഭൂമി കൈമാറിയില്ലെങ്കില്‍ റവന്യുവകുപ്പ് അത് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് സലീംരാജിന്റെ ബന്ധുക്കളുടെ പരാതിയില്‍ നാസറിനെയും നൗഷാദിനെയും അവരുടെ മാതാവ് ഷെരീഫയേയും പ്രതി ചേര്‍ത്ത് കളമശേരി പോലീസ് കേസെടുത്തത്.മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് ഇതെന്ന് എകെ നാസര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.