You are Here : Home / എഴുത്തുപുര

സര്‍ക്കാരിനെതിരെ ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് മാണി

Text Size  

Story Dated: Saturday, October 05, 2013 09:26 hrs UTC

സര്‍ക്കാരിനോ യു ഡി എഫിനോ എതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണി. വിമര്‍ശിക്കുക മാത്രമാണ് ജോര്‍ജ് ചെയ്തത്. വിമര്‍ശവും സര്‍ക്കാരിനെതിരായ പ്രസ്താവനയും രണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.ആഭ്യന്തര മന്ത്രിക്കെതിരെ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അതൊക്കെ അവര്‍ തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയും നടത്തുന്ന പ്രസ്താവനകളെക്കുറിച്ച് ചോദിക്കരുത്. എല്ലാവര്‍ക്കും ഒരേസ്വരത്തില്‍ സംസാരിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.കേരള കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളൊന്നും ജോര്‍ജ് പറഞ്ഞിട്ടില്ലെന്നും കെ എം മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More