You are Here : Home / എഴുത്തുപുര

ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Text Size  

Story Dated: Thursday, October 03, 2013 04:42 hrs UTC

ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകള്‍ക്കെതിരെ ഹൈക്കോടതി.സോളാര്‍ കേസില്‍ ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തെ തുടര്‍ന്ന് ചാനലുകളില്‍ നടന്ന ചര്‍ച്ചകള്‍ അതീവ വേദനാജനകമാണെന്നു ഹൈക്കോടതി പറഞ്ഞു.ചര്‍ച്ചകളിലൂടെ ജഡ്ജിമാരെ അധിക്ഷേപിക്കുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണം.   അര്‍ഹതപ്പെട്ടവര്‍ക്ക് ജൂഡീഷ്യറിയെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ കോടതിയില്‍ നടക്കുന്നത് അറിയാതെയാണ് ഇത്തരം ചര്‍ച്ചകളില്‍ രാഷ്ട്രീയക്കാര്‍ പരാമര്‍ശം നടത്തുന്നത്.  മറ്റെല്ലാ സംവിധാനവും തകര്‍ത്ത ശേഷം കോടതിയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ് പറഞ്ഞു.
കോടതിയെയും ഒത്തുകളിക്കാന്‍ കിട്ടണമെന്നാണ് ഇത്തരക്കാരുടെ ആഗ്രഹം.ഒത്തുകളിക്കാന്‍ കിട്ടാത്തവരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണ്.- ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More