You are Here : Home / എഴുത്തുപുര

ഡാറ്റാ സെന്റര്‍: സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Thursday, October 03, 2013 09:32 hrs UTC

ഡാറ്റാ സെന്റര്‍ കേസില്‍ എജി ഹൈക്കോടതിയെ അറിയിച്ചത് തെറ്റായ കാര്യങ്ങളാണെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ തന്നെയാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരത് ഭൂഷണാണ് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.

സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ ഗുലാം ഇ വഹന്‍വതി എടുത്തിരുന്നത്. സംസ്ഥാനത്തിനു വേണ്ടി ഹാജരാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് എജി കത്ത് നല്‍കിയിരുന്നു. സിബിഐ അന്വേഷണവുമായി മുന്നോട്ടു പോകരുതെന്നും സുപ്രീംകോടതിയെ സമീപിക്കരുതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More