You are Here : Home / എഴുത്തുപുര

തര്‍ക്കം; മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ രാജിക്കൊരുങ്ങി

Text Size  

Story Dated: Tuesday, October 01, 2013 01:19 hrs EDT

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ രാജിക്കൊരുങ്ങിയതായി സൂചന.മന്ത്രിസഭായോഗത്തിനിടെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള തര്‍ക്കമാണ് ആര്യാടന്റെ രാജി ഭീഷണിക്ക് വഴി വച്ചത്.ഒറീസയില്‍ സര്‍ക്കാരിന് അനുവദിച്ച കല്‍ക്കരി പാടത്തെചൊല്ലി യായിരുന്നു ആദ്യതര്‍ക്കം.പിന്നീട് മന്ത്രി സഭാ യോഗത്തില്‍ കണ്‍സ്യൂമര്‍ ഫെഡിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയിലും തര്‍ക്കമുണ്ടായി. റെയ്ഡുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് ആര്യാടന്‍ പറഞ്ഞു. അഴിമതിയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആര്യാടന്‍ പ്രതികരിച്ചു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ആര്യാടന്‍ രാജി ഭീഷണി മുഴക്കുകയുമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More