You are Here : Home / എഴുത്തുപുര

ഓര്‍ഡിനന്‍സിന്‍റെ പേരില്‍ രാജിവയ്ക്കില്ല: പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, October 01, 2013 04:22 hrs UTC

പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞു. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തുവന്നതിനെ ചൊല്ലി രാജി വയ്ക്കുമോ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.ഓര്‍ഡിനന്‍സ് പ്രശ്‌നം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.അമേരിക്കയില്‍ നിന്നു മടങ്ങുംവഴി പ്രത്യേക വിമാനത്തില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റാരോപിതരായ ജനപ്രതിനിധകളെ പെട്ടന്ന് അയോഗ്യരാക്കുന്നത് തടയുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇക്കാര്യം രണ്ടു തവണ കേന്ദ്ര കാബിനെറ്റും കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലും ചര്‍ച്ച ചെയ്തതുമാണ്-പ്രധാനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More