You are Here : Home / എഴുത്തുപുര

സോണിയ കേരളത്തില്‍ എത്തി

Text Size  

Story Dated: Sunday, September 29, 2013 03:19 hrs UTC

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്‍റ് സ്റ്റഡീസിന്റെ പുതിയ കെട്ടിട സമുച്ചയം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശീലനത്തിനും ഗവേഷണ പഠനങ്ങള്‍ക്കുമായി സ്ഥാപിച്ച സമുച്ചയം സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും നയപരമായ വിഷയങ്ങളിലുള്ള ഗവേഷണ പഠനങ്ങള്‍ക്കായുള്ളതാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളില്‍ ആദ്യത്തേതാണ്. നെയ്യാര്‍ ഡാമിന് സമീപം അഞ്ചേക്കര്‍ സ്ഥലത്താണ് ഈ സെന്റര്‍ .
ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തിരുവനന്തപുരത്തെത്തിയത്. വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുള്‍പ്പടെ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More