You are Here : Home / എഴുത്തുപുര

ചാരപ്പണി നടത്തുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം: തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, September 28, 2013 08:36 hrs UTC

ചാരപ്പണി നടത്തുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡാറ്റാ സെന്റര്‍ കേസുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന് ചോര്‍ത്തി നല്‍കിയെന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ടര വര്‍ഷമായി ജോര്‍ജ് ആരോപണം ഉന്നയിക്കുകയാണ്. അതിനിയും തുടരും. ഇന്നൊന്ന് പറയുന്ന ജോര്‍ജ് നാളെ മറ്റൊന്നാണ് പറയുക. അതിനൊന്നും മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More