You are Here : Home / എഴുത്തുപുര

ആന്റണിയെ തിരൂരങ്ങാടിയില്‍ വിജയിപ്പിച്ചത്‌ ലീഗാണെന്ന്‌ മജീദ്‌

Text Size  

Story Dated: Thursday, September 26, 2013 12:08 hrs EDT

മലപ്പുറം തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ വിജയിപ്പിച്ചത്‌ ലീഗാണെന്ന്‌ കെപിഎ മജീദ്‌.ആന്റണിയുടെ സമുദായത്തിന്‌ തിരൂരങ്ങാടിയില്‍ നൂറ്‌ വോട്ട്‌ പോലും തികച്ച്‌ ലഭിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ആന്റണിയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ചതും വോട്ട്‌ ചെയ്‌ത് ചരിത്ര വിജയം നേടിക്കൊടുത്തതും തിരൂരങ്ങാടിയിലെ ലീഗ്‌ പ്രവര്‍ത്തകരാണെന്നും മജീദ്‌ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷിയാണെങ്കില്‍ വോട്ടുനല്‍കുന്നതിന്‌ കൊടിയുടെ നിറം ലീഗ്‌ നോക്കാറില്ലെന്നും കെപിഎ മജീദ്‌ കൂട്ടിച്ചേര്‍ത്തു.

കൂടെ നിന്നവരെ ലീഗ്‌ കൈവിടാറില്ല. മലപ്പുറത്ത്‌ മത്സരിക്കുന്ന ഒരു സ്‌ഥാനാര്‍ത്ഥി ലീഗിനെതിരായി സംസാരിക്കുന്ന വ്യക്‌തിയാണെങ്കില്‍പോലും പാണക്കാട്‌ തങ്ങള്‍ പറഞ്ഞാല്‍ വോട്ട്‌ നല്‍കും. വഴിയേ പോകുന്നവരുടെയെല്ലാം വിമര്‍ശനങ്ങളോട്‌ ലീഗ്‌ പ്രതികരിക്കാറില്ല. അതേസമയം, മറുപടി പറയേണ്ടവരോട്‌ പറയുമെന്നും മജീദ്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.