You are Here : Home / എഴുത്തുപുര

യുഡിഎഫ് വിജയം നിശ്ചയിക്കുന്നത് ലീഗ്: കെപിഎ മജീദ്

Text Size  

Story Dated: Sunday, September 22, 2013 10:44 hrs UTC

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് തങ്ങളാണെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എതിര്‍ക്കുന്നവരെയും സഹായിക്കുക എന്നതാണ് ലീഗിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.മോഡിമാരുടെ പരിപ്പ് ഈ രാജ്യത്ത് വേവില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കലാപം ഉണ്ടാക്കാമെന്ന് ആരും മന:പായസം ഉണ്ണേണ്ടെന്നും അദ്ദേഹം പറഞ്ഞു.വിവാദങ്ങള്‍ കൊണ്ട് ലീഗിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിലും വടകരയിലും ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും പാറിയത് ലീഗിന്റെ പതാകയായിരുന്നു. മുസ്ലീംലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മൂവരും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More