You are Here : Home / എഴുത്തുപുര

തീവ്രവാദി ആക്രമണം: കെനിയയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 39 മരണം

Text Size  

Story Dated: Sunday, September 22, 2013 07:01 hrs UTC

കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ശ്രീധര്‍ നടരാജന്‍ (40), പരാംശു ജെയിന്‍ (8) എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍.ശനിയാഴ്ച ഉച്ചയോടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുഖംമൂടിയണിഞ്ഞെത്തിയ തോക്കുധാരികളായ അക്രമികള്‍ കെട്ടിടത്തിനു മുന്നിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു.അക്രമികള്‍ ഏഴ് പേരെ കേന്ദ്രത്തിനുള്ളില്‍ ബന്ദികളാക്കിയതായി പൊലീസ് അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More