You are Here : Home / എഴുത്തുപുര

ഇഎസ്‌ഐ: ശമ്പള പരിധി 25,000 രൂപയായി ഉയര്‍ത്തി

Text Size  

Story Dated: Thursday, September 19, 2013 05:42 hrs UTC

ഇഎസ്‌ഐ ചികിത്സാ സൗകര്യത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള ശമ്പള പരിധി 15,000 രൂപയില്‍ നിന്നും 25,000 രൂപയായി ഉയര്‍ത്തി.പുതിയ തീരുമാന പ്രകാരം ഇഎസ്‌ഐ ചികിത്സാ സൗകര്യം മാസശമ്പളം 25,000 രൂപ വരെയുള്ളവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ലഭ്യമാകും. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ 43 ലക്ഷം പേര്‍ കൂടി ഇഎസഐ പരിധിയില്‍ വരും. ഇവരുടെ കുടുംബങ്ങള്‍ കൂടി ഉള്‍പ്പെടെ രണ്ട കോടി ആള്‍ക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇഎസ്‌ഐ ബോര്‍ഡ്‌ യോഗത്തിനു പിന്നാലെ കേന്ദ്ര തൊഴില്‍ വകുപ്പ്‌ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.മാവേലിക്കരയില്‍ ഇഎസ്‌ഐ മെഡിക്കല്‍ കോളജ്‌ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്നും മന്ത്രി വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.