You are Here : Home / എഴുത്തുപുര

വെളിയം ഭാര്‍ഗവന് കേരളം വിട നല്‍കി

Text Size  

Story Dated: Thursday, September 19, 2013 01:37 hrs UTC

വെളിയം ഭാര്‍ഗവന് കേരളം വിട നല്‍കി.വ്യാഴാഴ്ച വൈകീട്ട് 4.35ഓടെ തൈക്കാട് ശാന്തികവാടത്തിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയത്. മൃതദേഹം രാവിലെ മുതല്‍ എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയായിരുന്നു. പിന്നീട് വിലാപയാത്രയായാണ് ഭൌതികശരീരം ശാന്തികവാടത്തില്‍ എത്തിച്ചത്.രാവിലെ ഏഴേമുക്കാലോടെയാണ് പട്ടത്തെ മകളുടെ വസതിയായ വൃന്ദാവനത്തില്‍ നിന്ന് മൃതദേഹം എം എന്‍ സ്മാരകത്തിലേക്ക് കൊണ്ടുപോയത്.വെളിയത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും അവസാനമായി ഒരുനോക്ക് കാണാനുമായി പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും തലസ്ഥാനത്ത്‌ എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More