You are Here : Home / എഴുത്തുപുര

എറണാകുളം-കണ്ണൂര്‍ അതിവേഗ ട്രെയിനിനായി കേരളം

Text Size  

Story Dated: Thursday, September 19, 2013 10:15 hrs UTC

മൂന്നരമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുന്നുന്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്റെ പദ്ധതിരേഖ തയാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ജില്ലയില്‍ ഒരു സ്റ്റോപ് മാത്രമേ ഉണ്ടാകു.കേരളത്തിന്റെ നിര്‍ദേശം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റെയില്‍വെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
സബര്‍ബന്‍ പദ്ധതിക്കായി റെയില്‍വെയ്ക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുള്ള സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനമായി. സബര്‍ബന്‍ കോറിഡോര്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ മുംബൈ റെയില്‍ വികാസ് കോര്‍പറേഷനെ ചുമതലപ്പെടുത്തും. ഡിസംബറിനകം ആദ്യ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. നാളെ ചേരുന്ന മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അനുമതി നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More