You are Here : Home / എഴുത്തുപുര

നാല് സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കും: സര്‍വേ

Text Size  

Story Dated: Thursday, September 19, 2013 09:55 hrs UTC

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ടൈംസ് നൗ- സി വോട്ടര്‍ സര്‍വേ ഫലം.സര്‍വേ റിപ്പോര്‍ട്ട്. നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലെ 39,000 വോട്ടര്‍മാരാണ് സര്‍വെയില്‍ പങ്കെടുത്തത്.
 മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തും. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ സംസ്ഥാനം പിടിച്ചെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേക്കില്ല.ഡല്‍ഹിയിലും ബിജെപി തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി നേതൃസ്ഥാനത്തേക്ക് വന്നതാണ് ബിജെപിക്ക് മുന്‍തൂക്കം വരാന്‍ കാരണമാത്രേ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More