You are Here : Home / എഴുത്തുപുര

വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

Text Size  

Story Dated: Wednesday, September 18, 2013 08:28 hrs UTC

കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍(85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.1928 ല്‍ കൊല്ലം ജില്ലയിലെ വെളിയത്താണ് ജനനം. നാല് തവണയായി 12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010 ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു1957 ലും 60 ലും കേരള നിയമസഭാംഗമായിരുന്നു. ചടയമംഗലം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 1971 മുല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു.എക്കാലത്തും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിച്ച നേതാവായിരുന്നു അനുയായികള്‍ ആശാന്‍ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന വെളിയം ഭാര്‍ഗവന്‍. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More