You are Here : Home / എഴുത്തുപുര

നന്മയ്ക്ക് പൊന്നോണം; ഏവര്‍ക്കും തിരുവോണാശംസകള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, September 16, 2013 06:49 hrs UTC

സമൃദ്ധിയുടെയും സാഹോദര്യത്തിന്‍െറയും നന്മയുടെയും സന്ദേശവുമായി മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു.കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്‌പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ്‌ പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ്‌ ഐതീഹ്യം.തന്റെ പ്രജകളെ കാണാന്‍ മഹാബലിത്തമ്പുരാന്‍ ഓരോ വീടുകളിലും എത്തും.വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണക്കോടിയുടുത്തും ഓണസദ്യയൊരുക്കിയും ഓരോ മലയാളിയും മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണമെന്ന’ പഴമൊഴി അന്വര്‍ഥമാക്കി മലയാളികള്‍ പൊന്നോണം ആഘോഷിക്കാനുള്ള തിരക്കിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More