You are Here : Home / എഴുത്തുപുര

തിരുവഞ്ചൂരിനെതിരെ ഐ ഗ്രൂപ് പരസ്യമായി രംഗത്ത്‌

Text Size  

Story Dated: Saturday, September 14, 2013 10:04 hrs UTC

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന് എതിരെ കോഴിക്കോട് ഡി.സി.സിയിലെ ഐ ഗ്രൂപ് നേതാക്കള്‍.ടി.പി വധക്കേസില്‍ 20 പ്രതികളെ പുറത്തുവിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂനെതിരെ ഐ.ഗ്രൂപ് നേതാക്കള്‍ ആഞ്ഞടിച്ചത്.
കേസില്‍ കോണ്‍ഗ്രസുകാരനായ സാക്ഷിപോലും കൂറുമാറി. സാക്ഷികള്‍ക്ക് നിര്‍ഭയമായി മൊഴി നല്‍കാന്‍ സാഹചര്യമൊരുക്കിയില്ലെന്നും ഐ ഗ്രൂപ് നേതാക്കള്‍ പറഞ്ഞു.ആഭ്യന്തര മന്ത്രിക്കും പൊലീസിനും വീഴ്ച പറ്റിയതുകൊണ്ടാണ് പ്രതികള്‍ പുറത്തിറങ്ങിയത്.  തിരുവഞ്ചൂര്‍ ഗ്രൂപുകാരനായി തരം താഴുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More