You are Here : Home / എഴുത്തുപുര

അദ്വാനിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Saturday, September 14, 2013 05:58 hrs EDT

 
 
എല്‍.കെ അദ്വാനിയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ എതിര്‍പ്പ് തുടരുന്നതിനിടയിലാണ് കൂടിക്കാഴ്ച. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ജനറല്‍ സെക്രട്ടറി അനന്ത് കുമാര്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. അദ്വാനിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച 90 മിനിറ്റ് നീണ്ടുനിന്നു. ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അദ്വാനി അയച്ച കത്തില്‍ പാര്‍ട്ടിയെ നയിക്കുന്ന രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More