You are Here : Home / Editorial

മുന്‍പേ നടന്നവര്‍

Text Size  

Story Dated: Saturday, May 18, 2013 01:51 hrs UTC

വല്ലപ്പോഴുമൊരിക്കല്‍ ഒരുമിച്ചു കൂടുവാന്‍ തീരുമാനമെടുത്തു.പ്രത്യേകമായ ഒരു സംഘടനാ ചായ് വോ നിക്ഷിപ്ത താല്‍പ്പര്യങ്ങളോ ഇവര്‍ക്കില്ലായിരുന്നു. പരിചയ സമ്പന്നരായ കുറേ പത്രപ്രവര്‍ത്തകരും പുതുതായി ഈ രംഗത്തേക്ക് കാലുകുത്തിയ യുവാക്കളും ഉള്‍പ്പടെ ഈ സംഘം കാലക്രമേണ അവരുടെ പ്രവര്‍ത്തന മണ്ഡലം ഒന്നുകൂടി വ്യാപിപ്പിക്കുവാനും അര്‍ത്ഥവത്താക്കുവാനും തീരുമാനിച്ചു. അങ്ങിനെ 'കേരളാ പ്രസ് ക്ലബ്' ജന്മമെടുത്തു. എന്നാല്‍ അമേരിക്കയില്‍ കൂടുതല്‍ അറിയപ്പെടുവാനും അംഗീകരിക്കപ്പെടുവാനും 'ഇന്ത്യാ പ്രസ് ക്ലബ്' എന്ന പേരായിരിക്കും കൂടുതല്‍ ഉചിതം എന്ന അഭിപ്രായത്തോടു പൊതുവേ യോജിപ്പാണുണ്ടായത്. അങ്ങിനെ 'ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക' നിലവില്‍ വന്നു. പരിചയ സമ്പന്നരായ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ ഈ സംഘടനയുടെ വളര്‍ച്ച അതിവേഗം ബഹുദൂരം കടന്നു.അര്‍ത്ഥവര്‍ത്തായ സെമിനാറുകളിലൂടേയും പ്രയോജനപ്രദമായ പഠനകളരിയിലൂടേയും ആഘോഷ പൂര്‍ണമായ കണ്‍ വന്‍ഷനുകളിലൂടേയും പ്രസ് ക്ലബ് നിഷ്പക്ഷമതികളായ പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുത്തു.പ്രസ് ക്ലബ് നടത്തുന്ന പരിപാടികള്‍ക്ക് സ്വമേധയാ മുന്നോട്ടു വരുന്ന സ്പോണ്‍സേഴ്സ് തന്നെ ഇതിന്റെ ഏറ്റവും വലിയ തെളിവ്. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഇന്ത്യാ പ്രസ് ക്ലബിന്റെ വിവിധ ചാപ്റ്ററുകള്‍ ആരംഭിച്ചു.കാലക്രമേണ അറിഞ്ഞോ അറിയാതേയോ പ്രസ് ക്ലബിന് ഒരു താര പരിവേഷം കൈവന്നു.അതില്‍ ആകൃഷ്ടരായതു കൊണ്ടാവാം ഇതിനിടയില്‍ ചില കള്ളനാണയങ്ങള്‍ അവിടേയും ഇവിടേയും ഇന്ത്യാ പ്രസ് ക്ലബിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ പുതിയ ചാപ്റ്ററുകള്‍ തുറക്കുന്നത്.വാര്‍ത്താവിനിമയ സാങ്കേതിക സൗകര്യങ്ങള്‍, പ്രത്യേകിച്ചും മലയാളത്തില്‍, ഇന്നത്തെ പോലെ ലഭ്യമല്ലാതിരുന്ന കാലത്ത് പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് പത്രപ്രവര്‍ത്തനം നടത്തിയ ഒരു പറ്റം ആത്മാര്‍ഥതയുള്ള പത്രപ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കാവുന്നതല്ല.തറവാട് , പ്രഭാതം, കേരളാ ഡൈജസ്റ്റ്, അശ്വമേധം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഈ രംഗത്തെ നാഴികക്കല്ലുകളാണ്.ദൗര്‍ഭാഗ്യവശാല്‍ അവയില്‍ പലതും, പിന്നീട് പ്രധാനമായും സാമ്പത്തിക പരാധീനതമൂലം നിലച്ചുപോയി. അക്കൂട്ടത്തില്‍ 'അശ്വമേധം' എന്ന പ്രസിദ്ധീകരണത്തില്‍ന്റെ പത്രാധിപരായി 15 വര്‍ഷത്തോളം പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അശ്വമേധത്തിന്റെ പ്രിന്റ് എഡീഷന്‍ നിലച്ചുപോയെങ്കിലും ഇനറ്റ്ര്നെറ്റിലൂടെ (www.aswamedham.com) സജീവമായിത്തന്നെ ഈ രംഗത്തു തുടരുന്നു.മുന്‍പേ നടന്നു, കല്ലും മുള്ളും പെറുക്കി , പിന്നാലെ വന്നവര്‍ക്ക് സുഗമമായ വഴിയൊരുക്കാന്‍ ഈ 'ആദിവാസി മൂപ്പന്മാര്‍' സഹിച്ച കഷ്ടനഷ്ടങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ഇന്താ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു ലക്ഷം രൂപയുടെ 'മാധ്യമശ്രീ' അവാര്‍ഡ് തികച്ചും അര്‍ഹതപ്പെട്ടവരുടെ കയില്‍ത്തന്നെ എത്തുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. കാരണം, തികച്ചും നിഷ്പക്ഷമതികളും പ്രഗഭരുമായ ഒരുപറ്റം വിധികര്‍ത്താക്കളാണ് നൂറുകണക്കിനു കിട്ടിയ അപേക്ഷകളില്‍ നിന്നും അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ബോള്‍ഗാട്ടി പാലസില്‍ വച്ചു നടക്കുന്ന 'ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക'യുടെ 'കേരളാ കണ്‍വെന്‍ഷന്' എല്ലാ ഭാവുകങ്ങളും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.