You are Here : Home / Editorial

പാതിരിമാരുടെ പ്രവൃത്തികള്‍ പരിതാപകരമാവുമ്പോള്‍ !!!

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Monday, July 06, 2015 05:13 hrs EDT

“ പിന്നെ അവന്‍ ദൈവാലയത്തില്‍ ചെന്നു വില്‍ക്കുന്നവരെ പുറത്താക്കി തുടങ്ങി. എന്റെ ആലയം പ്രാര്‍ത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു. നിങ്ങളോ, അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീര്‍ത്തു എന്നു അവരോടു പറഞ്ഞു

അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചു പോന്നു, എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിക്കാന്‍ തക്കം നോക്കി (ലൂക്കോസ് - 19:45)

“ ഭൂമിയില്‍ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവും;സ്വര്‍ഗ്ഗസ്ഥന്‍ തന്നെ! (മത്തായി-23;9)

ഇതു ദൈവവചനം അത്രേ ! ആന്റണി ചേട്ടന്‍ വേദവായന നിര്‍ത്തി.

അങ്ങിനെ വിശ്വസിച്ച് ഞങ്ങള്‍ ഏറ്റു പറയുന്നു!”- ഉറക്കം തൂങ്ങിയിരുന്നവരും, ടെക്‌സ്‌ററു ചെയ്യുന്നവരും യാന്ത്രികമായി അത് ഉരുവിട്ടു.

അതു കഴിഞ്ഞ് പരിശുദ്ധ പിതാവിന്റെ കല്പന ഉണ്ടായിരുന്ന.ു മണിയടിയും ചേങ്ങല കിലുക്കവും- ആള്‍ത്താരയില്‍ ആറാട്ടിനു ആനകളുടെ എഴുന്നെള്ളത്ത്.

പരിശുദ്ധ ബാവയുടെ കല്പന-എല്ലാവരും എഴുന്നേറ്റു നില്‍ക്കണം! കല്പനയല്ലേ ! വീല്‍ ചെയറില്‍ വന്നവന്‍ പോലും എഴുന്നേറ്റു പോകും.

എന്റെ ഒരു അടുത്ത സുഹൃത്തു വിളിച്ചു. പള്ളിക്കും പട്ടക്കാര്‍ക്കും കൈയയച്ചു സംഭാവന കൊടുക്കുന്ന ഒരാളാണ്.- “ എന്റെ രാജു ! ഇവന്മാരെ കൊണ്ടു ഞാന്‍ മടുത്തു. എന്തെല്ലാം പേരിലാണു പിരിവുകള്‍ നടക്കുന്നത്! ഉളുപ്പില്ലാതെ മുഖത്തു നോക്കി ചോദിക്കുമ്പോള്‍ എങ്ങിനെയാ കൊടുക്കാതിരിക്കുന്നത് ?” അതു കഴിഞ്ഞ് മറ്റൊരു സുഹൃത്ത് സണ്ണി കോന്നിയൂര്‍ ഒരു വീഡിയോ ക്ലിപ്പ് അയച്ചു. തുമ്പമണ്‍ വലിയ പള്ളിയില്‍ നടന്ന ഒരു ചടങ്ങ്- ഒരു വലിയ മെത്രാപ്പോലീത്തായും അകമ്പടി അച്ചന്മാരും കൂടി നടത്തിയ ഒരു പ്രകടന 'പ്രേമം' സിനിമയേക്കാള്‍ കൂടുതല്‍ ലൈക്ക് കിട്ടിയ ഒരു ക്ലിപ്പ്. കുടിശ്ശിക കൊടുത്തില്ലെങ്കില്‍ കൂദാശകള്‍ നടത്തിക്കൊടുക്കില്ലെന്ന് ഒരു തുറുപ്പ് ചീട്ട് ഇവരുടെ കൈയില്‍ ഉണ്ട് - എന്റെ സുഹൃത്ത് ക്രിസ്റ്റി ഒരു സംഭവകഥ പറഞ്ഞു. കുഴിക്കാല പള്ളിയില്‍ ഒരു വൃദ്ധന്റെ മൃതശരീരം അടുക്കുവാനായി ചെന്നു. കുടിശ്ശിക അടയ്ക്കാതെ അടക്കില്ലെന്നു വികാരിയും കൈക്കാരും-നിവൃത്തിയില്ലാതെ കുടുംബാംഗങ്ങള്‍ പറഞ്ഞു- “വേണ്ടാ ! ഞങ്ങള്‍ പോവുകയാ- മൃതശരീരം പള്ളിയില്‍ തന്നെ സൂക്ഷിച്ചോ !” -

പോലീസു വരുന്നതിനു മുന്‍പ് പട്ടക്കാരും പരിവാരങ്ങളും പിറകേ ചെന്ന് ബന്ധുക്കളുടെ കൈയ്യും കാലും പിടിച്ചാണ് മൃതശരീരം അടക്കിയത്.

ഇന്നലെ എന്റെ സുഹൃത്ത് സാബു തെക്കിനേത്തിന്റെ വീട്ടില്‍ ഒരു സുഹൃത്‌സമ്മേളനം ഉണ്ടായിരുന്നു - പതിവുപോലെ പള്ളിക്കാര്യം തന്നെ വിഷയം - പരിശുദ്ധന്‍ എന്നതിനു പകരം, പ, പൂ -കൂട്ടിയുള്ള പദങ്ങളാണു പലരും ഉപയോഗിച്ചത്-

പള്ളിപ്പിരിവിനുവേണ്ടി പരിവാരങ്ങളുമായി ഒന്നാം ക്ലാസില്‍ യാത്ര ചെയ്ത് എത്തുന്ന പരിശുദ്ധന്മാര്‍. കുഞ്ഞാടുകളുടെ മനസ്സിലിരിപ്പ് വായിച്ചാല്‍ അപ്പോഴേ കുപ്പായം ഊരി ദൂരെക്കളയും!

ഒരു പരിശുദ്ധന്‍ ഒരു ആസനത്തില്‍ ഉപവിഷ്ഠനായിരിക്കും. ഒരു യുവസുന്ദരി അവരുടെ മൃദുല ഭാഗങ്ങള്‍ ചേര്‍ത്തു പിടിച്ച് അദ്ദേഹം ഒത്തൊരു ഫോട്ടോ ! “ഫേസ് ബുക്കില്‍ വൈറലാണ്” –

പത്തു പുത്തന്‍ കിട്ടുവാന്‍ വേണ്ടി ഏതറ്റംവരെ താഴുവാനും ഇവര്‍ക്കു നാണമില്ലേ?

പുതിയൊരു മൂന്നാം തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. നിങ്ങളുടെ കോക്കാപ്പീച്ചകള്‍ക്ക് അവരെ കൂട്ടു കിട്ടുമെന്ന് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കണ്ടാ !

പുതിയ തലമുറയെ ഉദ്ധരിക്കുവാന്‍ പറന്നു വന്ന നിങ്ങള്‍ക്ക് അവരുടെ കുടുംബസമ്മേളനങ്ങളില്‍ പോലും പങ്കെടുക്കാവന്‍ സമയമില്ലല്ലോ !

പിതാക്കന്മാരോടൊപ്പം കൂട്ടിനു വന്നവരുടെ കുടുംബാംഗങ്ങളുടെ അവധിക്കാല വിനോദത്തിനു വേണ്ടിയും അമേരിക്കന്‍ മലയാളികളുടെ കീശ പിഴിയണമെന്ന് എന്താണിത്ര നിര്‍ബന്ധം! അടുത്ത പിരിവ് യാത്ര 'വീഗാലാന്‍ഡിലേക്ക് ആക്കിക്കൂടെ'

  Comments

  GJ July 07, 2015 03:27

  കര്‍ ത്താവു്‌ പത്തു കല്പന തന്നിരുന്നു.
  രജാക്കന്മാര്‍ കല്പന പുറപ്പെടുവിചിരുന്നു. ഇന്നു്‌ രാജാക്കന്മാര്‍ ഇല്ല, കല്പിക്കാന്‍  എന്നാല്‍ മെത്രാന്മാരുണ്ടു്‌ കല്പ്പിക്കാന്‍  കേള്‍ ക്കുവാന്‍ ശും ഭന്മാരും ഉണ്ട്.


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.