You are Here : Home / Editorial

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം 'മോഡികരം'

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Thursday, October 02, 2014 08:22 hrs EDT

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം 'മോഡികരം'


ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍
സന്ദര്‍ശനം എന്തുകൊണ്ടും നമ്മുടെ അഭിമാനം വാനോളം
ഉയര്‍ത്തി എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. -പറയേണ്ട
കാര്യങ്ങള്‍ പറയേണ്ട സമയത്തും ആവശ്യമില്ലാത്തവരെ
താണ് വണങ്ങാതെ തലയുയര്‍ത്തി മുന്നോട്ടു നടന്നു
പോയ മോദിയെ മറ്റുള്ളവര്‍ എഴുന്നേറ്റു വണങ്ങേണ്ട ഒരു
സാഹചര്യവും അദ്ദേഹം നേടിയെടുത്തു.

യുഎന്നിലും മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലും മറ്റൊരു ഇന്ത്യന്‍
പ്രധാനമന്ത്രിക്കും ലഭിക്കാത്ത ആദരവാണ് അദ്ദേഹത്തിനു ലഭിച്ചത്. 'ശുചിത്വ
ഭാരതം' എന്നുള്ള ഒരു പ്രതിജ്ഞയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.
ഇരുപത്തിഅയ്യായിരത്തില്‍ അധികം ഇന്ത്യക്കാരാണ് അദ്ദേഹത്തെ വരവേല്‍ക്കാന്‍
മാഡിസണ്‍ സ്ക്വയറില്‍ തടിച്ചു കൂടിയത്. അദ്ദേഹം വലിയ അവകാശവാദങ്ങളൊന്നും
ഉന്നയിച്ചില്ല. ഇന്ത്യയിലെ

സൌചാലയങ്ങള്‍ ശുദ്ധീകരിക്കുമെന്നും കൂടുതല്‍
സൌകര്യങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കണമെന്നും മാത്രമാണ്
അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ത്യന്‍ രാഷ്ട്രപിതാവ്‌ ഗാന്ധിജി
തുടങ്ങിവച്ച ശുചീകരണത്തിലേക്ക് ബഹു. എംപി
ശശിതരൂരിനെ കൂടി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
ശശി തരൂര്‍ ആ ചലഞ്ച് എറ്റെടുക്കുക കൂടി
ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ നിന്നും
മനസിലാകുന്നത്..

വാല്‍ക്കഷണം: ലോകത്തിലെ എല്ലാ മലയാളികളുടെയും
പ്രിയപ്പെട്ട ഗായകനാണ് യേശുദാസ്. നമ്മുടെ സ്വന്തം
ദാസേട്ടന്‍. ഇന്നലെ അദേഹം നടത്തിയ പ്രസംഗത്തില്‍
ഇന്ത്യന്‍ വനിതകള്‍ ജീന്‍സ്‌ ഇട്ടു നടന്നു ആണുങ്ങളെ
പ്രലോഭിപ്പിക്കരുത് എന്ന് ആഹ്വാനം ചെയ്തു. വിജയ്‌ യേശുദാസിനും
അദ്ദേഹത്തിന്റെ മരുമകള്‍ക്കും മാത്രമേ ജീന്‍സ്
ധരിക്കുവാന്‍ അധികാരം ഉള്ളു എന്നാണോ അദ്ദേഹം
ധരിച്ചുവച്ചിരിക്കുന്നത്.

അമേരിക്കയിലും ജര്‍മനിയിലും ഗള്‍ഫ് രാജ്യങ്ങളിലും
ജോലിചെയ്യുന്ന പതിനായിരക്കണക്കിനു നേഴ്സുമാര്‍ക്ക്
സാരിയുടുത്തുകൊണ്ട് ജോലിചെയ്യുവാനുള്ള അനുവാദം
യേശുദാസ് നേടിക്കൊടുക്കുമോ?

ആയിരം കൊല്ലം കഴിഞ്ഞാലും ദാസേട്ടന്‍ എന്നും ദാസേട്ടന്‍
ആയിരിക്കും -വായില്‍ വരുന്ന വിഡ്ഢിത്തരങ്ങള്‍ വിളിച്ചു
പറയാനുള്ള ലൈസന്‍സ് ആയി അതിനെ കാണരുത്.
ഞാന്‍ ഉറങ്ങുവാന്‍ പോകുകയാണ്- ദാസേട്ടന്റെ ഒരു
പ്രിയപ്പെട്ട ഗാനം കേട്ടുകൊണ്ട്. അദേഹം പാടി അഭിനയിച്ച
" എന്റെ സ്വപ്നത്തിന്‍ താഴ്വരയില്‍ " എന്ന ഗാനം
കേട്ടുകൊണ്ട്. എന്നെന്നും താങ്കളുടെ ആരാധകരായ
ലക്ഷക്കണക്കിന്‌ മലയാളികളുടെ കൂട്ടത്തില്‍ ഒരുവനായി..


സ്നേഹത്തോടെ

രാജു മൈലപ്ര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.