You are Here : Home / Editorial

"കോണ്‍ഗ്രസ്സ് ഒരു ചത്ത കുതിര "

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Wednesday, August 06, 2014 08:04 hrs EDT"കോണ്‍ഗ്രസ്സ് ഒരു ചത്ത കുതിരയാണെന്ന്"പണ്ടൊരു തലമൂത്ത,തലമുടിയില്ലാത്ത
കോണ്‍ഗ്രസ്‌ നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്.ഈ കഴിഞ്ഞ ലോക്സഭാ
തിരഞ്ഞെടുപ്പോടുകൂടി അത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്നു തെളിയുകയും
ചെയ്തു.ഒരു പ്രതിപക്ഷ പദവിക്കു വേണ്ടി കോടതി വരാന്തകള്‍ കയറിയിറങ്ങേണ്ട
ഗതികേടിലാണിപ്പോള്‍!
കോണ്‍ഗ്രസ്സിനെ ഈ ദുര്‍ഗതിയിലേക്കു നയിച്ചത് ആരാണെന്ന ചോദ്യത്തിനു
വ്യക്തമായ ഉത്തരം എല്ലാവര്‍ക്കും അറിയാം.എങ്കിലും അധികാര ദുര്‍മോഹത്തില്‍
പലര്‍ക്കും പലതും തുറന്നു പറയാനാവാത്ത അവസ്ഥ.ഇപ്പോള്‍ ചില പല്ലു കൊഴിഞ്ഞ
സിംഹങ്ങളൊക്കെ വാലാട്ടി തുടങ്ങിയിട്ടുണ്ട്.ഇപ്പോഴിതാ,മു

ന്‍
വിദേശകാര്യമന്ത്രി നട് വര്‍ സിംഗ് "ONE LIFE IS NOT ENOUGH" എന്ന
പുസ്തകത്തിലൂടെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തു
വന്നിട്ടുണ്ട്.സോണിയാഗാന്ധിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നും മാറ്റി
നിര്‍ത്താന്‍ പ്രേരിപ്പിച്ചത് അമുല്‍ ബേബി രാഹുല്‍
മോനായിരുന്നത്രേ!"അമ്മേ-അമ്മേ പോകല്ലേ അവര്‍ അച്ചനെയും
മുത്തശ്ശിയെപ്പോലെയും അമ്മയെയും ഇരയാക്കും"എന്നും കൊച്ചന്‍ കരഞ്ഞു
നിലവിളിച്ചത്രെ!അച്ചനും,മുത്തശ്ശിയുമില്ലാത്ത എനിക്ക് ഈ ലോകത്തില്‍
അമ്മയാണ് സര്‍വവും എന്നു പറഞ്ഞു കണ്ണീരൊഴുക്കിയത്രേ!കള്ള ചെറുക്കന് അന്നേ
പ്രധാനമന്ത്രി പദത്തില്‍ ഒരു കണ്ണുണ്ടായിരുന്നു എന്നു വേണം
അനുമാനിക്കാന്‍ "ഞാനാരാ മോന്‍" എന്ന് ദിലീപ് സ്റ്റയിലില്‍ ഒരു കള്ളചിരി!
രാഹുല്‍ ന്യൂജെനറേഷന്‍ കുഞ്ഞുങ്ങളുമായി തിരഞ്ഞെടുപ്പ്
ഗോദയിലിറങ്ങി.നരേന്ദ്രമോദി അരുമ മോനെ നാലുവട്ടം വായുവില്‍ കറക്കിയിട്ട്
അറബികടലിലേക്ക്‌ വലിച്ചെറിഞ്ഞു.ഇപ്പോള്‍ ഇതുവരെ ---പഠിക്കാത്ത
കോണ്‍ഗ്രസ്സുകാര്‍ രാഹുലില്ലെങ്കില്‍ ,പ്രിയങ്കമതി എന്നൊരു
മുദ്രാവാക്യവുമായി കളത്തിലിറങ്ങിയിട്ടുണ്ട്.ഈ ഒരു പ്രസ്താവന
നിരാശജനകമെന്ന് മുന്‍ കേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ്സിലെ
ജനാധിപത്യ പ്രക്രിയക്ക് തടയിട്ടത് സോണിയാഗാന്ധി എന്ന ആരോപണവുമായി മുന്‍
മന്ത്രി-ഗവര്‍ണര്‍ എം.എം.ജേക്കബും രംഗത്തു."ഇന്ദിരയെ വിളിക്കൂ,ഇന്ത്യയെ
രക്ഷിക്കൂ"എന്ന മുദ്രാവാക്യത്തില്‍ നിന്നും കോണ്‍ഗ്രസ്സ് ഇന്നും മോചനം
നേടിയിട്ടില്ല.ശക്തന്മാരായ നേതാക്കള്‍ ഉണ്ടായിട്ടും നെഹ്രു
കുടുംബമില്ലെങ്കില്‍ ഞങ്ങള്‍ അനാഥരാണെന്നുള്ള ഒരു മിഥ്യാബോധമാണ്
പലര്‍ക്കും.സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചു വിജയിക്കാന്‍ കഴിയാതെ പോയ
ഡീന്‍ കുര്യാക്കോസ്,അമൂലിനും അമ്മയ്ക്കും സപ്പോര്‍ട്ടുമായി
വന്നിട്ടുണ്ട്.ഞാനും പുലിയച്ചനും കൂടി പാലം കുലുക്കി എന്നു പണ്ടൊരു
ചുണ്ടെലി പറഞ്ഞത് പോലെയാണ് ഡീന്‍ കുര്യാക്കോസിന്‍റെ പിന്തുണ
രാഹുലിനു!മാന്യനായ മന്‍മോഹന്‍സിംഗ്‌ അന്നും ഇന്നും മൌനം തുടരുന്നു."ഞാനും
പുസ്തകം എഴുതും"എന്നൊരു ഭീഷണി സോണിയാഗാന്ധി മുഴക്കിയിട്ടുണ്ട്.ഒരു
ഇറ്റലിക്കാരി ഇന്ത്യ ഭരിക്കണമെന്ന് പറഞ്ഞാല്‍ അതു നടക്കാത്ത എത്രയോ വലിയ
സ്വപ്നം ആണെന്നെ പറയാന്‍ പറ്റൂ!
എത്രയൊക്കെ ന്യായീകരണങ്ങള്‍ നിരത്തിവച്ചാലും ഇപ്പോള്‍ ഗാസയില്‍,ഇസ്രയേല്‍
പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകരിക്കുന്നത് വേദനാജനകമാണ്."ജീവിക്കുക
ജീവിക്കാന്‍ അനുവദിക്കുക " ഇത്തരം ഘട്ടങ്ങളില്‍ U.N.വെറും നോക്കുകുത്തി!

സ്നേഹത്തോടെ
രാജു മൈലപ്ര
അശ്വമേധം ചീഫ് എഡിറ്റര്‍

 

 

  Comments

  Ponnachen August 06, 2014 08:52
  ദേ വരുന്നു നിങ്ങടെ മോന്ന്ന്ന്ന്ന്

  George M August 06, 2014 08:51
  അടുത്ത പത്ത് കൊല്ലത്തേക്ക് രഹുല്‍ മോന്‍ ഗോലി കളിച്ച് നടക്കാം . കേരള്ത്തില്‍ വന്ന് ഉമ്മന്‍ ചാണ്ടിയുടെ കൂടെ കൂടി കളി പടിക്കട്ട് കൊച്ചന്‍

  Alex K V August 06, 2014 08:44

  I agree with Babu . After election PRAVASI KING VAYALAR RAVI is missing. He is the main culprit. Can some one bring hime to the court

   


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.