You are Here : Home / Editorial

തോക്കില്ലാതെ എങ്ങനെ വെടിവെയ്ക്കും

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Monday, May 22, 2017 07:43 hrs EDT

അങ്ങനെ അവസാനം പിണറായി വിജയന്‍ ബലംപിടുത്തമൊന്നുമില്ലാതെ ആത്മാര്‍ത്ഥമായി മനസ്സുതുറന്നു ചിരിക്കുന്നതു കാണുവാന്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായി. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനമാണ് വേദി. കാര്യമായ കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി പീഢനത്തിനിരയായ പെണ്‍കുട്ടി, ലിംഗപൂജ നടത്തിയ ശ്രീഹരിസ്വാമിയുടെ, ഹരിക്കുട്ടനെ മുറിച്ചെടുത്ത സംഭവം പത്രപ്രവര്‍ത്തകര്‍ എടുത്തിട്ടു. "സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ?' എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി "ശക്തമായ നടപടി ഉണ്ടാല്ലോ, ഇനി അതിനു പിന്തുണ നല്‍കിയാല്‍ മതിയെന്ന്' -ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി നല്‍കി. ബലാത്സംഗം നടത്തുവാന്‍ വരുന്ന ധീരന്മാരുടെ ആയുധം മുറിച്ചുമാറ്റുവാന്‍ പെണ്‍കുട്ടികള്‍ തയാറായാല്‍ ഇടയ്ക്കിടെ നമ്മുടെ മുഖ്യന്റെ മുഖം പൂര്‍ണ്ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്നതു കാണാന്‍ പറ്റും.

 

 

ഇതിനു മുമ്പ് നടന്ന ഇത്തരം ചില നാറ്റക്കേസുകളില്‍ ഇത്തരം മുറിച്ചുമാറ്റല്‍ നടന്നിരുന്നെങ്കില്‍, കേരളത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരും, ഇന്നു മുറിയന്മാരായി നടക്കേണ്ട ഒരു അവസ്ഥ വന്നേനെ! ഈ സംഭവത്തിലെ "ഇര'യായ ഗംഗേശാനന്ദ തീര്‍ത്ഥപാദയെന്ന ശ്രീഹരിസ്വാമി ചില്ലറക്കാരനൊന്നുമല്ല, പന്മന ചട്ടമ്പി സ്വാമി ആശ്രമത്തില്‍ നിന്നാണ് പരിശീലനം നേടിയത്. പല ഹിന്ദു സംഘടനകളുടേയും പ്രവ വര്‍ത്തനമണ്ഡലത്തിലെ മുന്‍നിരക്കാരനാണ്. പ്രോട്ടോകോള്‍ അനുസരിച്ച് കുമ്മനംജിക്ക് പോലും ഇദ്ദേഹത്തിന്റെ പിന്‍നിരയിലാണ് സ്ഥാനം. കോലഞ്ചേരിയില്‍ "ദൈവസഹായം ഹോട്ടല്‍' നടത്തി എട്ടുനിലയില്‍ പൊട്ടിച്ച ഈ മാന്യ വ്യക്തി ഒരു മുങ്ങുമുങ്ങിയിട്ട് പിന്നീട് എട്ടുവര്‍ഷം കഴിഞ്ഞാണ് പൊങ്ങിയത്. കാവിവസ്ത്രധാരിയായി, ബുള്ളറ്റില്‍- അങ്ങനെ "ബുള്ളറ്റ് സ്വാമി' എന്ന പേര് വീണു. തോക്കുപോയ ആ സ്വാമിക്ക് ഇനി ആ ബുള്ളറ്റുകള്‍ കൊണ്ട് എന്തു പ്രയോജനം? തോക്കില്ലാതെ എങ്ങനെ വെടിവെയ്ക്കുമെന്നോര്‍ക്കുമ്പോഴാണ് സങ്കടം.

 

 

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെയാണ് സ്വാമിയുടെ കിടപ്പ്. മുറിവ് ഉണങ്ങി കഴിയുമ്പോള്‍ കോടതിയിലെത്തിച്ച് വിചാരണ നടത്തും. കേസില്‍ നിന്നും രക്ഷപെടുവാന്‍ വേണ്ടി "താന്‍ ഇതു സ്വയം മുറിച്ചു മാറ്റിയതാണെന്നു' സ്വാമി ഒരു കാച്ചുകാച്ചിയത് ക്ലച്ചു പിടിച്ചില്ല. സ്വാമി എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്നു ആശംസിക്കുന്നു. കൗപീനത്തിനു പകരം ഇനി ഒരു Band- Aid മതി എന്നൊരു സൗകര്യമുണ്ട്! ഹരഹരോ ഹര!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More