You are Here : Home / Aswamedham 360

ധാരാളം സുഹൃത്തുക്കള്‍ ബി.ജെ.പിയിലുണ്ട്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, March 16, 2019 07:49 hrs UTC

എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കിയതിൽ പരസ്യപ്രതിഷേധവുമായി കെവി തോമസ് രംഗത്തെത്തിയിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തിൽ ദുഃഖമുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. താൻ എന്ത് തെറ്റ് ചെയ്‌തെന്ന് തോമസ് ചോദിക്കുന്നു. താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞു.കെവി തോമസിനെ തഴഞ്ഞ നടപടിയെ അപലപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പ്രശംസിച്ചത് തോമസിന് തിരിച്ചടിയായെന്നും കോൺഗ്രസ് തീരുമാനം അപലപനീയമെന്നും ബിജെപി പ്രതികരിച്ചു.മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള കോൺഗ്രസിൽ നിന്നും കൂടുതൽ ആളുകൾ ബിജെപിയലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെവി തോമസ് ബിജെപിയിലേക്കെന്ന സൂചനകൾ തരുന്നത്. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുമായി നേരത്തെ തന്നെ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നുവെന്ന സൂചനകൾ ഡെൽഹിയിൽ പ്രചരിച്ചിരുന്നു. ആ പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു കെവി തോമസ്. ബിജെപിയിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന ഉത്തരം നൽകാതെയായിരുന്നു കെവി തോമസിന്റെ പ്രതികരണം.അതേസമയം, കെവി തോമസിനെ അനുനയിപ്പിക്കാൻ മുകുൾ വാസ്‌നിക്ക് ശ്രമങ്ങൾ ആരംഭിച്ചു. രാഷ്ട്രീയത്തിൽ നിന്നും പുറത്തുപോകാതെ ജനങ്ങൾക്കായി സേവനം നടത്തുമെന്ന കെവി തോമസിന്റെ വാക്കുകളിൽ ഒളിപ്പിച്ചത് ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയാണ് നൽകുന്നതെന്നാണ് റിപ്പോർട്ട്. ബിജെപിയിലേക്ക് പോകാനാണോ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ചോദ്യം പൂർണ്ണമായും തള്ളാതെ അത്തരമൊരു സാധ്യത തുറന്നുകിടക്കുന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു പ്രതികരണം. ‘പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്ന്’ കെവി തോമസ് പ്രതികരിച്ചിരുന്നു.സീറ്റ് നഷ്ടപ്പെട്ടത്തിൽ ദുഃഖമുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. താൻ എന്ത് തെറ്റ് ചെയ്‌തെന്ന് തോമസ് ചോദിക്കുന്നു. താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞു. ഗ്രൂപ്പ് ഇല്ലാത്തതുകൊണ്ടാണോ സീറ്റ് തരാത്തതെന്നും കെവി തോമസ് ചോദിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.