You are Here : Home / Aswamedham 360

വിഎസ് ചെങ്കൊടി കൊത്തി വലിക്കുന്ന കഴുകന്‍; സിപിഎം കോട്ടയില്‍ ഫ്ലക്സ് ബോര്‍ഡ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, February 13, 2014 10:19 hrs UTC

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ എസ്എഫ്ഐ ഉപമിച്ചത് കഴുകനോട്. വി എസിനെ ചീഞ്ഞ കാരണവരായി ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ വിശേഷിപ്പിച്ചതിന് പിന്നാലെ ചെങ്കൊടി കൊത്തിപ്പറിക്കുന്ന കഴുകനെ വി എസിനോടുപമിച്ച് കണ്ണൂര്‍ പയ്യന്നൂര്‍  കേളേജിന് സമീപത്താണ് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്. പലരും ബോര്‍ഡെടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോര്‍ഡ് മാറ്റിയിട്ടില്ല. സി പി എംഎസ് എഫ് ഐ പ്രവര്‍ത്തകരുടെ അറിവില്ലാതെ ഇത്തരമൊരു ഫ്‌ളക്‌സ് അവിടെ പ്രത്യക്ഷപ്പെടില്ല.
ബോര്‍ഡില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു.

‘നാലണ വിലയില്ലാത്ത കത്തയച്ച് ഊറിച്ചിരിക്കുന്നു. മലയെ കല്ലെറിഞ്ഞിട്ട് കാര്യമില്ല. പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരാന്‍ നാലണയുടെ വിലയില്ലാത്ത കത്തയച്ചിട്ട് ഊറിച്ചിരിച്ചുകൊണ്ട് എനിക്കുശഷം പ്രളയം എന്നു കരുതുന്നവരോട് ഒന്നേ പറയാനൊള്ളൂ, ഞങ്ങള്‍ക്ക് ജീവനേക്കാള്‍ വലുതാണ് പാര്‍ട്ടി, ഏത് പ്രളയത്തെയും ഏത് മഹാമാരിയെയും ഏത് ഭൂകമ്പകത്തേയും തടഞ്ഞുനിര്‍ത്താനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്. അത് മനസിലാക്കിയാല്‍ നല്ലത്’

വിവാദ കത്തിന്റെ പശ്ചാത്തലത്തില്‍ വി എസിന് സി പി എം പാര്‍ട്ടി പരിപാടികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.