You are Here : Home / Aswamedham 360

അമല്‍നീരദിന്റേത് രണ്ടാം വിവാഹമോ?

Text Size  

Story Dated: Tuesday, April 21, 2015 04:02 hrs EDT

ഒരുപാടുകാലം കൊണ്ടുനടന്ന പ്രണയമാണ് കഴിഞ്ഞ ഏപ്രില്‍ നാലിന് പൂവണിഞ്ഞത്. സംവിധായകനും ക്യാമറാമാനും നിര്‍മ്മാതാവുമായ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. കൊച്ചിയില്‍ ആരെയും അധികമാരെയും അറിയിക്കാതെയായിരുന്നു വിവാഹം. ജ്യേതിര്‍മയിയുടേത് രണ്ടാം വിവാഹമാണെന്ന് എല്ലാ പത്രക്കാരും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അദ്ഭുതപ്പെട്ടു. അപ്പോള്‍ അമല്‍നീരദിന്റേതോ? അമലിന്റേതും രണ്ടാം വിവാഹമാണെന്നത് അടുത്ത അവര്‍ക്കു മാത്രം അറിയാവുന്ന രഹസ്യമാണ്.
സത്യജിത്ത്‌റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ബിരുദം നേടിയ അമല്‍ നീരദ് കുറെക്കാലം പ്രശസ്ത സംവിധായകന്‍ രാംഗോപാല്‍വര്‍മ്മയുടെ ശിഷ്യനായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത 'ബ്ലാക്കി'ല്‍ ക്യാമറ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഇതിന്റെ തുടര്‍ച്ചയായി മൂന്ന് ഹിന്ദി സിനിമകള്‍ക്കും ക്യാമറ ചെയ്തു. 'ബ്ലാക്കി'നുശേഷം മൂന്നുവര്‍ഷം കഴിഞ്ഞാണ് അമല്‍ വീണ്ടും മലയാളത്തിലെത്തിയത്. 'ബിഗ് ബി' എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനായി. അതോടെയാണ് അമല്‍ മലയാളികള്‍ക്ക് പരിചിതനായത്. സിനിമയിലെത്തിയശേഷം അമലിന്റെ കൂടെ അസിസ്റ്റന്റായി ഒരു പെണ്‍കുട്ടി വര്‍ക്ക് ചെയ്തിരുന്നു. അവളുമായി പ്രണയത്തിലായി. പിന്നീടവള്‍അമലിന്റെ ജീവിതസഖിയായി മാറുകയും ചെയ്തു. ആദ്യം ലിവിംഗ് ടുഗദര്‍ പോലെ ജീവിച്ച ശേഷം കുറച്ചുനാള്‍ കഴിഞ്ഞാണ് അമല്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നില്ല.
2009ലാണ് അമല്‍ 'സാഗര്‍ ഏലിയാസ് ജാക്കി' സംവിധാനം ചെയ്യുന്നത്. ആ സിനിമയില്‍ ക്യാമറയും അമലായിരുന്നു. ജാക്കിയില്‍ ഗസ്റ്റ് അപ്പീയറന്‍സിന് വിളിച്ചതാണ് ജ്യോതിര്‍മയിയെ. അന്നു മുതല്‍ അമലും ജ്യോതിര്‍മയിയും നല്ല സുഹൃത്തുക്കളായി. ആ സൗഹൃദബന്ധം പിന്നീടെപ്പൊഴോ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഈ ബന്ധം അറിഞ്ഞതുകൊണ്ടാവാം അസിസ്റ്റന്റായ പെണ്‍കുട്ടി അമലുമായി പതുക്കെ അകന്നു. നിയമപരമായി വിവാഹം ചെയ്യാത്തതിനാല്‍ ഇരുവര്‍ക്കും ഡൈവോഴ്‌സിന്റെ ആവശ്യം വേണ്ടിവന്നതുമില്ല. വീണ്ടും അമല്‍ തനിച്ചായതോടെയാണ് ജ്യോതിര്‍മയിയുമായുള്ള പ്രണയം ശക്തമായത്.
2004ല്‍ സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് നിഷാന്ത്കുമാറുമായുള്ള ജ്യോതിര്‍മയിയുടെ വിവാഹം. കുറച്ചുനാള്‍ കഴിഞ്ഞതോടെ ഇരുവരുടെയും ജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടായി. 2011ല്‍ അവര്‍ നിയമപരമായി വേര്‍പിരിഞ്ഞു. അതിനുശേഷവും രണ്ടുവര്‍ഷം ജ്യോതിര്‍മയി സിനിമകളില്‍ അഭിനയിച്ചു. ആ സമയത്താണ് അമലിന് തന്നോടുള്ള പ്രണയം ജ്യോതിര്‍മയി തിരിച്ചറിഞ്ഞത്. രണ്ടുപേരും പരസ്പരം മനസ്സിലാക്കിയതോടെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലിവിംഗ് ടുഗദറായി കുറെനാള്‍ കഴിഞ്ഞു. ഇക്കാര്യം പത്രക്കാര്‍ അറിയുമോ എന്ന് ഭയന്ന് ജ്യോതിര്‍മയി ഫോണ്‍ നമ്പര്‍ പോലും മാറ്റി. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെ ജ്യോതിര്‍മയി അഭിനയം പൂര്‍ണ്ണമായും നിര്‍ത്തി. ഒടുവില്‍ ലിവിംഗ് ടുഗദറിന് സുല്ലിട്ടുകൊണ്ട് കഴിഞ്ഞയാഴ്ച വിവാഹിതരാവുകയും ചെയ്തു. ഇതാണ് യഥാര്‍ത്ഥ കഥ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More