You are Here : Home / Aswamedham 360

ഇതാ എത്തി കറുത്ത തക്കാളി; കൂടുതല്‍ രുചിയോടെ

Text Size  

Story Dated: Sunday, October 27, 2013 01:44 hrs UTC

ഡെവോണ്‍: തക്കാളിപ്രിയര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ചുവപ്പിനു പുറമെ ഇനി കറുത്ത നിറത്തിലുമുള്ള തക്കാളി വിഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതും കൂടുതല്‍ രുചിയുള്ളവ.  ഒറീഗണ്‍ സ്റേറ്റ് യൂണിവേഴ്സിററിയാണ് ഈ അപൂര്‍വയിനം തക്കാളിച്ചെടികള്‍ക്കു പിന്നില്‍. ബ്രിട്ടണിലെ ഒരു നഴ്സറിയിലാണ് കറുത്ത നിറത്തിലുള്ള ഇത്തരം തക്കാളിച്ചെടികള്‍ വികസിപ്പിച്ചെടുക്കുന്നത്. ഇവിടെ ഇതിന്റെ ആദ്യ വിളവെടുത്തു കഴിഞ്ഞു. നിറം മാത്രമല്ല ഇതിന്റെ പ്രത്യേകത, ക്യാന്‍സറും പ്രമേഹത്തെയും പ്രതിരോധിക്കുന്ന ചില ഘടകങ്ങള്‍ കൂടി ഇതിലടങ്ങിയിട്ടുണ്ട്. തക്കാളി മുറിച്ചു നോക്കിയാല്‍ അതിനുള്ളിലുള്ളത് സാധാരണ തക്കാളിയുടേതു പോലെ തന്നെയുള്ള ചുവന്ന മാംസള ഭാഗമാണ്. മാഹരമായ ഗന്ധവും ഇതിന്റെ പ്രത്യേകതയാണ്. ഡേവണിലെ ന്യൂയൂട്ടണ്‍ അബോട്ടിലുള്ള റേ ബ്രൌണ്‍ എന്ന 66 കാരാണ് നഴ്സറിയില്‍ ഈ കറുത്ത തക്കാളിച്ചെടികള്‍ വളര്‍ത്തുന്നത്. “എല്ലാവരും കരുതിയിരിക്കുന്നത് ഇത് ഏപ്രില്‍ ഒന്നാം തീയ്യതിയിലെ തട്ടിപ്പു പറച്ചിലാണ്ന്നാണ്. പക്ഷേ ഈ ചെടികള്‍ വളര്‍ന്നു കായ്ക്കുമ്പോള്‍ എല്ലാവരും ഞെട്ടുക  തന്നെ ചെയ്യും”. ബ്രൌണ്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.