You are Here : Home / Aswamedham 360

ശില്‍പ്പാഷെട്ടിയും വാതുവെയ്‌പ്പ് നടത്തി ?

Text Size  

Story Dated: Thursday, June 06, 2013 04:58 hrs UTC

സ്വന്തം ടീമിനായി വാതുവെച്ചെന്ന്‌ രാജസ്‌ഥാന്‍ റോയല്‍സ്‌ ഉടമ രാജ്‌ കുന്ദ്ര സമ്മതിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.തന്റെ ബിസിനസ്‌ പങ്കാളി ഉമേഷ്‌ ഗോയങ്ക വഴിയായിരുന്നു രാജ്‌കുന്ദ്ര വാതുവെയ്‌പ്പ് നടത്തിയത്‌.ശില്‍പ്പാഷെട്ടിയും വാതുവെയ്‌പ്പ് നടത്തിയതായി പോലീസിനോട്‌ ഗോയങ്ക മൊഴി നല്‍കി. ഇതിലൂടെ കുന്ദ്രയ്‌ക്ക് വലിയ നഷ്‌ടമുണ്ടായെന്നും പോലീസ്‌ വ്യക്‌തമാക്കി. റോയല്‍സിന്റെ അംഗീകാരം റദ്ദായേക്കുമെന്ന്‌ സൂചനകളുണ്ട്‌. അന്വേഷണം പൂര്‍ത്തിയാകുന്നത്‌ വരെ രാജ്യം വിട്ടു പോകരുതെന്ന്‌ കുന്ദ്രയോട്‌ പോലീസ്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ശില്‍പ്പാഷെട്ടിയേയും ചോദ്യം ചെയ്യുമെന്നാണ്‌ സൂചനകള്‍. നേരത്തേ രാജ്‌കുന്ദ്രയ്‌ക്കെതിരേ മാധ്യമങ്ങള്‍ ഗൂഡാലോചന നടത്തുന്നതായി ശില്‍പ്പ ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.