You are Here : Home / Aswamedham 360

വിജയത്തോടെ ഇന്ത്യ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, February 15, 2015 11:33 hrs UTC

അഡ്‌ലെയ്‌ഡ്: പാകിസ്‌ഥാനെ 76 റണ്‍സിന്‌ തകര്‍ത്ത്‌ ലോകകപ്പില്‍ ആദ്യ മുന്‍തൂക്കം നേടാന്‍ ഇന്ത്യയ്‌ക്കായി.ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്‌ത് കെട്ടിയുയര്‍ത്തിയത്‌ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 301 റണ്‍സ്‌ ആയിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്‌ഥാന്‍ 224 റണ്‍സില്‍ എത്തിയപ്പോള്‍ എല്ലാവരും വീണു. വിരാട്‌ കോഹ്ലിയുടെ ശതകവും ധവാന്റെയും റെയ്‌നയുടെയും അര്‍ദ്ധ ശതകങ്ങള്‍ കരുത്തു പകര്‍ന്ന ഇന്ത്യ പാകിസ്‌ഥാനെ തകര്‍പ്പന്‍ . ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി ആറാമതും വിജയം നേടി എന്ന റെക്കോഡ് ഇന്ത്യ നിലനിര്‍ത്തി.126 പന്തുകളില്‍ 107 റണ്‍സെടുത്ത കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്‌ എട്ടു ബൗണ്ടറികളായിരുന്നു.പാകിസ്‌ഥാന്‍ 76 റണ്‍സെടുത്ത നായകന്‍ മിസ്‌ബ ഉള്‍ ഹക്ക്‌ ഒഴിച്ചാല്‍ ആര്‍ക്കും തന്നെ പൊരുതാന്‍ പോലും കഴിഞ്ഞില്ല. 36 റണ്‍സെടുത്ത ഹാരീസ്‌ സൊഹൈല്‍, വാലറ്റത്ത്‌ ഷഹീദ്‌ അഫ്രിദി എടുത്ത 22 റണ്‍സുമായിരുന്നു വിലപ്പെട്ട മറ്റ്‌ ഇന്നിംഗ്‌സുകള്‍. പാക്‌ ബൗളര്‍ സൊഹൈല്‍ ഖാന്‍ പത്ത്‌ ഓവറില്‍ 49 റണ്‍സ്‌വിട്ടു കൊടുത്ത്‌ അഞ്ചു ഇന്ത്യന്‍വിക്കറ്റ്‌ വീഴ്‌ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.