You are Here : Home / Aswamedham 360

ആള്‍ ദൈവങ്ങളുടെ കഷ്ടകാലം

Text Size  

Story Dated: Tuesday, February 25, 2014 09:49 hrs UTC



കേരളത്തില്‍ ഇപ്പോള്‍ ആള്‍ ദൈവങ്ങളുടെ കഷ്ടകാലമാണെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയായും  നവമാധ്യമങ്ങളും ശക്തമായപ്പോള്‍ മറച്ചു വെച്ച് ശീലിച്ച പല വാര്‍ത്തകളും വെളിച്ചം കാണാന്‍ തുടങ്ങി.അതോടൊപ്പം വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറയിലെ രാഷ്ട്രീയക്കാര്‍ ഭയമില്ലാതെ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. ഇത് ഒരു നല്ല തുടക്കമായിരിക്കും . സുകുമാരന്‍ നായരിനെ പോലെ യുള്ളവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച വി.ടി ബല്‍ റാമിനെ പോലെയുള്ളവരിലാണു കേരളത്തിന്റെ പ്രതീക്ഷ .അദ്ദേഹത്തിന്റെ ഇന്നത്തെ ഫെയ്സ് ബുക്ക് പോസ്റ്റിനു ലഭിച്ച പിന്തുണ ഇതിനു തെളിവാണ്. കേരളം മാറുകയാണെന്ന് പൊട്ടകുളത്തില്‍ കിടക്കുന്ന കണ്ടം ചെയ്യണ്ട രാഷ്ട്രീയക്കാരും സമുദായ നേതാക്കളും ഇനിയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍


ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

താൻ നായർ സമുദായത്തിന്റെ പോപ്പ്‌ ആണെന്ന് പറഞ്ഞ്‌ ഇതാ ഒരാൾ വന്നിരിക്കുന്നു.
അല്ലെങ്കിലും കഴിക്കേണ്ട മരുന്നുകൾ കൃത്യസമയത്ത്‌ കഴിച്ചില്ലെങ്കിൽ ചിലർക്ക്‌ ഇങ്ങനെ താനെന്തോ കോപ്പ്‌ ആണെന്നൊക്കെ തോന്നും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More