You are Here : Home / Aswamedham 360

വാദ്രയുടെ വിവരങ്ങൾ പുറത്തു വിടനാവില്ല : പ്രധാനമന്ത്രിയുടെ ഓഫീസ്

Text Size  

Story Dated: Wednesday, June 12, 2013 04:06 hrs UTC

ന്യൂഡൽഹി:പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ഡി.എൽ.എഫുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. അലഹബാദ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ ആവശ്യപ്പെട്ട് ലക്‌നൗവിലെ വിവരാവകാശ പ്രവർത്തക നൂതന ഠാക്കൂർ നൽകിയ അപേക്ഷയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മറുപടി നൽകിയത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടാനില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം മറുപടി നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ചില കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കേണ്ടതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More