You are Here : Home / Aswamedham 360

കിവീസ് ക്വാര്‍ട്ടറില്‍

Text Size  

Story Dated: Friday, February 20, 2015 02:04 hrs UTC

വെല്ലിങ്ടണ്‍ :ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് മൂന്നാം മല്‍സരത്തില്‍ ഇംഗണ്ടിനെ തോല്‍പ്പിച്ചത് എട്ടു വിക്കറ്റിന്. മൂന്നു മല്‍സരങ്ങളിലും വിജയം നേടിയ കിവീസ് ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള യോഗ്യത നേടി. ഇംഗണ്ടിനെതിരെ 124 റണ്‍സിന്റെ വിജയം തേടിയിറങ്ങിയ ന്യൂസീലന്‍ഡ് 13-ാം ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ബ്രണ്ടന്‍ മക്കല്ലം 25 പന്തുകളില്‍ നിന്നായി ഏഴു സിക്സും എട്ടു ഫോറും ഉള്‍പ്പെടെ 77 റണ്‍സ് നേടി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 22 റണ്‍സെടുത്തു. കെയ്ന്‍ വില്യംസണ്‍ പുറത്താകാതെ ഒന്‍പതു റണ്‍സും ടെയ്ലര്‍ പുറത്താകാതെ അഞ്ചു റണ്‍സുമെടുത്തു. ന്യൂസീലന്‍ഡിന്റെ രണ്ടു വിക്കറ്റും ക്രിസ് വോയ്കസിനാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗണ്ടിന്റെ തുടക്കം മോശമായിരുന്നു. ഒന്‍പതു ഓവറില്‍ 33 റണ്‍സ് വഴങ്ങി സൌത്തീ എറിഞ്ഞു വീഴ്ത്തിയത് ഏഴു വിക്കറ്റുകള്‍. ആദ്യ 10 ഓവറിനുള്ളില്‍ തന്നെ ഇംഗണ്ടിന് ആദ്യ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. എട്ടു റണ്‍സെടുത്ത ഇയാന്‍ ബെല്ലാണ് ആദ്യം പുറത്തായത്. വിക്കറ്റ് ടിം സൌത്തീക്ക്. പിന്നാലെ ഇറങ്ങിയ മൊയീന്‍ അലി 20 റണ്‍സെടുത്ത് ഗ്രൌണ്ടിന് പുറത്തേക്ക്. ആറാം ഓവറില്‍ മൊയീനെ പുറത്താക്കിയതും സൌത്തി തന്നെ. 13-ാം ഓവറില്‍ ഇംഗണ്ടിന് മൂന്നാം വിക്കറ്റും നഷ്ടമായി. 10 റണ്‍സെടുത്ത ഗാരി ബെല്ലാന്‍സിനെ വില്യംസാണ് പുറത്താക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.