You are Here : Home / Aswamedham 360

അട്ടിമറി ജയത്തോടെ അയര്‍ലണ്ട്

Text Size  

Story Dated: Monday, February 16, 2015 02:27 hrs UTC

നെല്‍സണ്‍: കരുത്തരായ വെസ്റ്റിന്‍ഡീസിനെ നാലു വിക്കറ്റിന് തകര്‍ത്ത അട്ടിമറി ജയത്തോടെ അയര്‍ലണ്ട് ലോകകപ്പ് ക്രിക്കറ്റില്‍ പോരാട്ടം തുടങ്ങി. അമ്പതോവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ഉയര്‍ത്തിയ 305 റണ്‍സ് എന്ന വിജയലക്ഷ്യം കളി തീരാന്‍ ഇരുപത്തഞ്ച് പന്തുകള്‍ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലണ്ട് മറികടക്കുകയായിരുന്നു. സ്‌കോര്‍ മുപ്പതിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിടയില്‍ രണ്ടാമത്തെ വിക്കറ്റും പോയി. 102 റണ്‍സെടുത്ത സിമ്മന്‍സിന്റെയും 89 റണ്‍സെടുത്ത സമ്മിയുടെയും ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തത്. അയര്‍ലണ്ട് ആദ്യവിക്കറ്റില്‍തന്നെ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പോള്‍ സ്‌റ്റെര്‍ലിംഗും എഡ് ജോയ്‌സും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 106 റണ്‍സ് സമ്പാദിച്ചു. സ്‌റ്റെര്‍ലിംഗ് 92 റണ്‍സും ജോയ്‌സ് 84 റണ്‍സുമെടുത്തു. നെയ്ല്‍ ഒബ്രിയന്‍ 79 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ മൂന്നുപേരുടെയും ബാറ്റിംഗ് മികവിലാണ് കരീബിയന്‍ പടയ്ക്കുമേല്‍ ഐറിഷ് ബാറ്റ്‌സ്മാന്‍ വിജയം അട്ടിമറിയായി ആഘോഷിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More