You are Here : Home / Aswamedham 360

കേരളം കുതിക്കുന്നു

Text Size  

Story Dated: Thursday, February 12, 2015 02:25 hrs UTC

തിരുവനന്തപുരം:വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഫെന്‍സിങ് സാബറെയിലും കേരളത്തിന് സ്വര്‍ണം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അനു രാഘവന്‍ സ്വര്‍ണം നേടിയപ്പോള്‍ ജിഷ വി വി വെങ്കലം സ്വന്തമാക്കി. ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായ രഞ്ജിത് മഹേശ്വരി മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 16.66 മീറ്റര്‍ ചാടിയാണ് രഞ്ജിത് മീറ്റ് റെക്കോഡ് കുറിച്ചത്. 73 കിലോ വനിതാ വിഭാഗം തായ്‌കൊണ്ടയില്‍ മാര്‍ഗരറ്റ് മരിയയും കേരളത്തിനായി സ്വര്‍ണം നേടി. ഇതോടെ കേരളത്തിന്റെ മെഡല്‍നേട്ടം 34 ആയി. പഞ്ചാബിനെ തോല്‍പിച്ചാണ് കേരളം ഫെന്‍സിങ്ങില്‍ ഇന്നത്തെ രണ്ടാം സ്വര്‍ണം നേടിയത്. ഭവാനി ദേവി, തസ്‌നി, നേഹ, ജോസ്‌ന എന്നിവരുടെ ടീമാണ് സ്വര്‍ണം നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More