You are Here : Home / Aswamedham 360

ദേശീയ ഗെയിംസ്:മുഴുവന്‍ കായിക പ്രതിഭകള്‍ക്കും വി എസിന്‍റെ വിജയാശംസ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, January 31, 2015 05:13 hrs UTC

35-ാമത് ദേശീയ ഗെയിംസില്‍ പുതിയ വേഗദൂരങ്ങള്‍ കണ്ടെത്താന്‍ കളിക്കളങ്ങളില്‍ മാറ്റുരയ്ക്കുന്ന മുഴുവന്‍ കായിക പ്രതിഭകള്‍ക്കും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വിജയാശംസകള്‍ നേര്‍ന്നു. വിവിധ ഇനങ്ങളില്‍ ഓരോ കാലഘട്ടത്തിലും കേരളം രാജ്യത്തിന് സംഭാവന ചെയ്ത പി ടി ഉഷയെയും, സുരേഷ് ബാബുവിനെയും ഷൈനി വില്‍സണെയും, അഞ്ജു ബോബി ജോര്‍ജിനെയും, സെബാസ്റ്റ്യന്‍ സേവ്യറിനെയും പോലുള്ള പുത്തന്‍ താരങ്ങളെ സമ്മാനിക്കാന്‍ 35-ാമത് ദേശീയ ഗെയിംസിന് കഴിയട്ടെ.
ഇവിടെ പിറവിയെടുക്കുന്ന താരങ്ങളായിരിക്കണം ഭാവിയില്‍ രാജ്യാന്തര കായികരംഗത്ത് കേരളത്തിന്‍റെയും ഇന്ത്യയുടെയും പതാക പാറിക്കേണ്ടത്. ഇവിടെ പ്രകാശം പരത്തുന്ന കായികതാരങ്ങളെ ദേശീയ കായികനിധിയിലേക്ക് മുതല്‍കൂട്ടാനും ദേശീയതയും കായിക സംസ്കാരവും ചേര്‍ത്ത് പിടിപ്പിക്കാനും നമുക്ക് കഴിയണം. കായിക വിനോദങ്ങള്‍ സമ്മാനിക്കുന്ന ആഹ്ലാദത്തിന്‍റെയും ആത്മ സാന്ത്വനത്തിന്‍റെയും വഴികളിലേക്ക് മലയാളികളെ വീണ്ടും കൂട്ടിക്കൊണ്ടുവരാനും അതുവഴി കായിക കേരളത്തിന്‍റെ നവനിര്‍മ്മിതിക്ക് ഊര്‍ജം പകരാനും ഉതകുന്ന തരത്തില്‍ നമ്മുടെ കായികതാരങ്ങള്‍ റെക്കോര്‍ഡുകളുടെ പൂക്കാലം വിരിയിക്കട്ടെ എന്നും വി എസ് ആശംസിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More