You are Here : Home / Aswamedham 360

വേഷത്തില്‍ തിളങ്ങി മോദി

Text Size  

Story Dated: Sunday, January 25, 2015 06:24 hrs EST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒബാമയെ വരവേല്‍ക്കാന്‍ എത്തിയത്‌ മഞ്ഞകലര്‍ന്ന വെള്ള നിറമുള്ള കുര്‍ത്തയും ഇളം ബ്രൗണ്‍ നിറമുള്ള ജാക്കറ്റും ചുവപ്പു ഷാളുമണിഞ്ഞു.ഒബാമയ്‌ക്ക്‌ രാഷ്‌ട്രപതിഭവനില്‍ വരവേല്‍പ്പ്‌ നല്‍കിയ ചടങ്ങിലേക്കു പ്രധാനമന്ത്രി എത്തിയത്‌ ഔദ്യോഗിക വേഷത്തില്‍ "ബന്ധ്‌ഗലാ" സ്യൂട്ട്‌ ധരിച്ചാണ്‌. ജൂണില്‍ മോഡി അമേരിക്കയില്‍ എത്തിയപ്പോള്‍ ടൈമും ന്യൂയോര്‍ക്ക്‌ ടൈംസും വാഷിങ്‌ടണ്‍ പോസ്‌റ്റുമൊക്കെ വസ്‌ത്രധാരണ രീതി "ട്രേഡ്‌മാര്‍ക്ക്‌ മോഡി കുര്‍ത്ത" വാര്‍ത്തയാക്കിയിരുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രി എന്നായിരുന്നു അന്നു മാധ്യമവിശേഷണം. ഇരുണ്ട ബിസിനസ്‌ സ്യൂട്ടിലായിരുന്നു ഒബാമ. നീലയും കറുപ്പും ഇടകലര്‍ന്ന ഫ്രോക്കിട്ട്‌ മിഷേലും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More