You are Here : Home / Aswamedham 360

ഇന്നും ഇന്ത്യയെ നയിക്കുന്നത് ഗാന്ധിദര്‍ശനം: ഒബാമ

Text Size  

Story Dated: Sunday, January 25, 2015 11:21 hrs UTC

'മഹാത്മാഗാന്ധിയുടെ ദര്‍ശനമാണ് ഇന്നും ഇന്ത്യയെ നയിക്കുന്നത്. പണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ പറഞ്ഞത് ഇന്നും പ്രസക്തമാണ്- ഗാന്ധിദര്‍ശനം ലോകത്തിന് ലഭിച്ച പാരിതോഷികമാണ്. എല്ലാ രാജ്യങ്ങളും പരസ്പര സ്‌നേഹത്തോടെയും സമാധാനത്തോടെയും എല്ലാ കാലത്തും ജീവിക്കട്ടെ.' - രാജ്ഘട്ടിലെ സന്ദര്‍ശകപുസ്തകത്തില്‍ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമ കുറിച്ചു. രാവിലെ ഇന്ത്യയിലെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗികസന്ദര്‍ശനം രാഷ്ട്രപിതാവിന്റെ സമാധിയിലേക്കായിരുന്നു. സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ച നടത്തി. രാജ്ഘട്ടിലെ പ്രതിനിധികള്‍ അദ്ദേഹത്തിന് ചര്‍ക്ക സമ്മാനിച്ചു. തുടര്‍ന്ന് മോദിയുടെ സാന്നിധ്യത്തില്‍ വളപ്പില്‍ അദ്ദേഹം വൃക്ഷതൈ നട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More