You are Here : Home / Aswamedham 360

ഗംഗയും ഹിമാലയവും പോലെ ഇന്ത്യയും നേപ്പാളും

Text Size  

Story Dated: Monday, August 04, 2014 09:56 hrs UTC



ഇന്ത്യയും നേപ്പാളുമായുള്ള ബന്ധത്തിന് ഹിമാലയവും ഗംഗയും പോലുള്ള ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തടസമല്ല പാലമാണാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നേപ്പാളിലെ പാര്‍ലനമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാളിലെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.
 
അയല്‍രാജ്യമായ നേപ്പാളിന് 100 കോടി ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സഹായം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളിലെത്തിയ പ്രധാനമന്ത്രി, ഭരണഘടന അസംബ്ലിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  
ഇതിനുപുറമേ മൂന്ന് കരാറുകളിലും മോഡിയും നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയും ഒപ്പിട്ടു. നേരത്തേ 25 കോടി ഡോളറിന്റെ (1,500 കോടി രൂപ) സഹായം എക്‌സിം ബാങ്ക് വഴി നല്‍കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പദ്ധതികള്‍ക്ക് പുറമേയാണ് 6,000 കോടിയുടെ സഹായമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More