You are Here : Home / Aswamedham 360

ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പോ? പോലീസ് കുഴങ്ങുന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, May 14, 2014 11:05 hrs UTC



ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പാണോ എന്ന സംശയവുമായി പോലീസ് രംഗത്ത്. ഡിഎന്‍എ പരിശോധന അടക്കമുള്ള രീതികള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് പോലീസ്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളെയാകും പരിശോധന നടത്തുക. ഇവര്‍ക്ക് വര്‍മ്മയുടെ ഡിഎന്‍എയുമായി സാമ്യമുണ്ടോ എന്നാകും പരിശോധിക്കുന്നത്.

വര്‍മ്മയുടെ രക്തബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിഎന്‍എ പരിശോധന നടത്തുന്നതിനെ കുറിച്ച് പോലീസ് ആലോചിക്കുന്നത്.
വര്‍മ്മ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത പോലീസിനെ കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് പോലീസിന്റെ പുതിയ നീക്കം. 1984 ജനുവരിയില്‍ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ വധത്തിന് പിന്നാലെ ഒളിവില്‍പോയ സുകുമാരക്കുറുപ്പിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേ പോലെതന്നെ ഹരിഹരവര്‍മ്മ ആരാണെന്ന് കണ്ടെത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More