വാഷിംഗ്ടണ്‍: പ്രമുഖ യുഎസ് കാര്‍ നിര്‍മാതാക്കള്‍ക്കെല്ലാം ഡിസംബര്‍ നഷ്ടത്തിന്റെ മാസമായതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ കാര്‍ വില്പന ഗണ്യമായി കുറഞ്ഞതാണ് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായത്. പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ് വില്പനയില് 6.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഫോര്‍ഡും ക്രിസ്ലറും ഡിസംബറില്‍ നേരിയ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും ആശവഹമായ പുരോഗതിയെന്ന് പറയാനാവില്ല.
ഫോര്‍ഡിന്റെ വില്പനയില് 5.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ക്രിസ്ലറിന് 1.8 ശതമാനം വര്‍ധന മാത്രമെ രേഖപ്പെടുത്താനായുള്ളു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ജനറല്‍ മോട്ടോര്‍സ് ഓഹരികളില്‍ 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
Comments