മെല്‍ബണ്‍: വിദേശ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള താത്പര്യം പ്രശംസനീയവും ജനപങ്കാളിത്തമുള്ളതും ആണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. ഇ.എം അഗസ്തി അഭിപ്രായപ്പെട്ടു.
ഒഐസിസി ഓസ്ട്രേലിയയുടെ കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒഐസിസി അടുത്തവര്‍ഷം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുതലക്കോടം സ്നേഹാലയം ട്രസ്റ്റില്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മരിയയ്ക്ക് സാമ്പത്തിക സഹായം നല്കി ഇ.എം അഗസ്തി നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് താന്നിക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. അശോകന്, ഒഐസിസി ദേശീയ പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, തൊടുപുഴ മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷിബിലി സാഹിബ്, മുതലക്കോടം സെന്റ് ജോര്‍ജ് പള്ളി വികാരി റവ. ഫാ. ഫ്രാന്‍സിസ് മഠത്തില്‍പറമ്പില്‍, കരിമണ്ണൂര്‍ പഞ്ചായത്ത് അംഗം ജോണി കണ്ടത്തിക്കുടി, വെള്ളിയാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി വര്‍ക്കി നിരപ്പേല്‍, ഒഐസിസി സെക്രട്ടറി ജോജോ, തൃശൂര്‍ ഒഐസിസി ബ്രിസ്ബയിന്‍ സോണല്‍ കമ്മിറ്റി പ്രസിഡന്റ് ജോബി ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments