ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്റെ 2014 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായ കുര്യന് പോള്‍, അലക്സ് പനക്കാമുറ്റം, രാജു ചക്കുളം, ഫിലിപ്പ് മഠത്തില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഈവര്‍ഷത്തെ ബോര്‍ഡ് ട്രസ്റ്റി ചെയര്മാന് കുര്യന് പോള്‍ ഇലക്ഷന് നടപടികള്‍ നിയന്ത്രിച്ചു.
ഡിസംബര്‍ 29-ന് ഞായറാഴ്ച ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന് സെന്ററില്‍ കൂടിയ ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മലയാളി ബോട്ട് ക്ലബിന്റെ പുതിയ പ്രസിഡന്റായി ഫിലിപ്പ് മഠത്തിലിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി രാജു ചക്കുളം, ട്രഷററായി സാം തലവടി, വൈസ് പ്രസിഡന്റായി മാമ്മന്‍ ശാമുവേല്‍, ജോയിന്റ് ട്രഷറര്‍ ബേബിക്കുട്ടി എടത്വ, ഡോയിന്റ് സെക്രട്ടറി കുര്യന് പോള്‍, ടീം ക്യാപ്റ്റനായി സ്റ്റാന്‍ലി കളത്തില്‍, വൈസ് ക്യാപ്റ്റനായി ടോബിന് മഠത്തില്‍, ടീം മാനേജരായി കുഞ്ഞ് മാലിയില്‍, ബോര്‍ഡ് ട്രസ്റ്റിയായി അലക്സ് പനക്കാമുറ്റം എന്നിവരേയും ചെയര്‍മാനായി അഡ്വ. സക്കറിയാ കരുവേലിയേയും തെരഞ്ഞെടുത്തു.
2013-ലെ ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ പുതിയ പ്രസിഡന്റ് അഭിനന്ദിച്ചു. പുതിയ വര്‍ഷത്തെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തീരുമാനിച്ചു.
നീരേറ്റുപുറം വള്ളംകളിയുടെ രക്ഷാധികാരി വര്‍ക്കി ഏബ്രഹാം, ലോംഗ്ഐലന്റ് മലയാളി അസോസിയേഷന് സെക്രട്ടറി കുഞ്ഞുമോന് കരിപ്പഞ്ചാലില്, വര്‍ഗീസ് കളത്തില്‍, ഫോമയുടെ ഓഡിറ്റര്‍ ഏബ്രഹാം ഫിലിപ്പ്, ബോം ടിവി സി.ഇ.ഒ ക്രിസ്റ്റഫര്‍ ജോണ്‍ എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ച് പ്രസംഗിച്ചു.
വള്ളംകളി പ്രേമിയും, നീരേറ്റുപുറം വള്ളംകളിയുടെ മുന്‍കാല പ്രവര്‍ത്തകനുമായിരുന്ന തങ്കച്ചന് കളപ്പുരയ്ക്കലിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Comments