ഡിട്രോയ്റ്റ്: 54-ല്‍ പരം അംഗ സംഘടനകളുള്ള ഫോമ എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ക്സംഘടനയുടെ, 2014 ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയയില്‍ വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ വച്ച് നടത്തുവാന്‍ ഉദ്ദേശിക്കുന്ന കണ്‍വെന്‍ഷന്റെ ഫോമ റീജിയണ്‍-9 ന്റെ ഡിട്രോയിറ്റിലെ ആദ്യ രജിസ്ട്രേഷന് ഫോറം ഡിട്രോയിറ്റ് മലയാളി അസ്സോസ്സിയേഷന്റെ നിയുക്ത പ്രസിഡന്റ് സുനില്‍ പൈങ്ങോളി, ഡിട്രോയിറ്റിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജെന്റ് കോശി ജോര്‍ജിന് നല്കി വിതരണ ഉത്ഘാടനം ചെയ്തു. ഫേണ്ഡേയിലില് ഉള്ള സെന്റ് ജെയിംസ് കത്തോലിക് ചര്‍ച്ച് ഹാളിലായിരുന്നു പരിപാടിക നടത്തപെട്ടത്.
ഫാ: ജോയ് ചക്കിയാന്‍ , ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായര്‍ , ഡിട്രോയിറ്റ് മലയാളി അസ്സോസ്സിയേഷൻ ബി ഓ റ്റി ചെയര്മാന് ജോര്‍ജ് വണ്ണീലം, പ്രസിഡന്റ് മാത്യു ചെരുവില്‍ , സെക്രട്ടറി മനോജ് ജയ്ജി, ട്രഷറര്‍ സുരേന്ദ്രന് നായര്‍ , മിഷിഗണ്‍ മലയാളി അസ്സോസ്സിയേഷന്‍ ട്രഷറര്‍ വിനോദ് കൊണ്ടൂര്‍ ഡേവിഡ്, മറ്റു മിഷിഗണിലെ മലയാളി പൗര പ്രമുഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അനിയന് ജോര്‍ജ് ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന കണ്വെന്ഷന് കമ്മിറ്റിയില്‍ മിഷിഗണില്‍ നിന്നും മാത്യു ചെരുവില്‍ (കണ്‍വീനര്‍ - ഇന്‍ഡോര്‍ ഗെയിംസ്), വിനോദ് കൊണ്ടൂര്‍ ഡേവിഡ് ( കോ-ഓര്‍ഡിനേറ്റര്‍ കൾച്ചറല്‍ പ്രോഗ്രാം) എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഫോമ റീജിയണ്‍-9 ഗ്രേറ്റ് ലേക്സിനു വേണ്ടി ആര് .വി.പി രാജേഷ് നായര്‍ കണ്‍വെന്‍ഷനിലേക്കു എത്രേയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യുവാന്‍ മിഷിഗണിലെ മലയാളി സമൂഹത്തോട് ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങൾക്ക്: രാജേഷ് നായര്‍ 248-346-5135, രാജേഷ് കുട്ടി 313-529-8852, ഡയസ്സ് തോമസ് 248-470-2200, അലന് ജോണ്‍ 313-999-3365
Comments