പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ എൻ പിള്ളയുടെ രചനയിൽ സാഹിത്യ അക്കാദമി അവാർഡു നേടിയ സാമൂഹിക നാടകം 'പ്രളയം' അയർലന്റിലെ ഇൻഡ്യൻ ഫാമിലി ക്ളബ്ബ് നാടക സ്നേഹികൾക്കായി രംഗത്തവതരിപ്പിച്ച നാടകം 'പ്രളയം' ഈ വരുന്ന ശനിയാഴ്ച 8 മണിക്ക് മലയാളം ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്നു. ഈ നാടകം അയർലണ്ടിൽ വൻജനശ്രദ്ധയാകർഷിച്ചിരുന്നു. പുതിയ തലമുറയ്ക്ക് നാടകസ്മരണകൾ കൈമാറാനും നാടക സ്നേഹികൾക്ക് ഗൃഹാതുരസ്മരണകളുണർത്താനും മലയാളം IPTV യിലൂടെ ആണ് 'പ്രളയം' നാടകം ഡിസംബർ ഏഴ് ശനിയാഴ്ച വൈകുന്നേരം എട്ടു മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന വിവരം ഈ നാടകത്തിന്റെ അമേരിക്കൻ ടെലികാസ്റ്റ് സ്പോണ്സറും പ്രമുഖ സംഘാടകനുമായ അലക്സ് എബ്രഹാം പത്രസമ്മേളനത്തിൽ അറിയിച്ചു. സലിൻ ശ്രീനിവാസിന്റെ സ്ക്രിപ്റ്റിൽ ബിനു ആന്റണി കലയംകണ്ടവും തോമസ് അന്തോണിയുമാണ് ഈ നാടകം സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി ജീവിച്ചിരിക്കുന്ന നോഹയ്ക്കു വീണ്ടും ദൈവകല്പനയുണ്ടാകുന്നതും പുതുതായി നിർമ്മിക്കുന്ന പെട്ടകം ലോകശ്രദ്ധയാകർഷിക്കുന്നതുമാണ് 'പ്രളയ 'ത്തിന്റെ ഇതിവൃത്തം.
മലയാളം ഐ പി ടി വി യുടെ MBOX സംവിധാനത്തിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇത് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 1-732-648-0576
Comments