ഹ്യൂസ്റ്റന്‍ മേയറുടെ ഓഫീസിലേക്ക് പ്രതിഷേധസൂചകമായി ബൈബിള്‍ പ്രവാഹം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, October 28, 2014 10:38 hrs UTC
ഹൂസ്റ്റണ്‍ : സ്വവര്‍ഗ്ഗാനുരാഗിയായ ഹൂസ്റ്റന്‍ മേയര്‍ അനിസ്പാര്ക്കറുടെ ഓഫീസിലേക്കും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ബൈബിളുകള്‍ മെയിലില്‍ എത്തിയത് പുതുമയേറിയ പ്രതിഷേധത്തിന്റെ ഭാഗമായി.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് ഹക്കാമ്പി അനിസ് പാര്‍ക്കര്‍ക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തോടു അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് അജ്ഞാതര്‍ മേയറുടെ ഓഫിസിലേക്ക് ബൈബിളുകള്‍ മെയില്‍ ചെയ്യാനാരംഭിച്ചത്.
അറുനൂറു മുതല്‍ ആയിരം വരെ ബൈബിളുകളാണ് ഇന്ന് ഒറ്റദിവസം കൊണ്ട് ഓഫീസില്‍ എത്തിയതെന്ന് മേയറുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
സ്വവര്‍ഗ്ഗ വിവാഹത്തിനും, സ്വവര്‍ഗ്ഗാനുരാഗത്തിനും എതിരായി ഹൂസ്റ്റണിലെ പാസ്റ്റര്‍മാര്‍ പ്രചരണം നടത്തുന്നതായും, സ്വവര്‍ഗ്ഗാനുരാഗികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും ആരോപിച്ചു, പാസ്റ്റര്‍മാര്‍ നടത്തുന്ന പ്രസംഗങ്ങളുടെ പകര്‍പ്പ് ഹൂസ്റ്റര്‍ മേയര്‍ക്ക് അയച്ചുകൊടുക്കണമെന്ന തീരുമാനം ഹൂസ്റ്റന്‍ മേയര്‍ പാസ്റ്റര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ത്തിയിരുന്നത്. മേയറുടെ പ്രസ്താവന തെറ്റാണെന്നും, മാപ്പപേക്ഷിക്കണമെന്നും, അല്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും ഹക്കാമ്പി മേയറോട് ആവശ്യപ്പെട്ടു.
Comments