ലാസ്വേഗാസ് . ലാസ്വേഗാസിലെ വിശുദ്ധ മദര്‍ തെരേസ സിറോ മലബാര്‍ കാത്തലിക് മിഷന്‍െറ 2014 -ലെ തിരുന്നാള്‍ ആഘോഷം ഒക്ടോബര്‍ 25 നു ശനിയാഴ്ച രാവിലെ 10 നു ഹെന്ഡേര്സനിലെ വിശുദ്ധ തോമസ് മൂര്‍ കാതോലിക് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്നു ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വടാന അറിയിച്ചു.
പതാക ഉയര്‍ത്തല്‍ കഴിഞ്ഞാലുടന്ഫാ. പോള്‍ ചാലിശേരി, ഫാ. കുര്യാക്കോസ് വടാന എന്നീ വൈദികരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ലതീഞ്ഞും തുടര്‍ന്നു പൊന്‍കുരിശ്, വി. മദര്‍ തെരേസ, വി. അല്‍ഫോന്‍സാമ്മ എന്നിവരുടെ ഛായാചിത്രങ്ങള്‍, മുത്തുക്കുടകള്‍, കൊടി തോരണങ്ങള്‍ വഹിച്ചു കൊണ്ടുളള വര്‍ണ്ണശബളമായ പ്രൊസഷനും നടക്കും. പ്രൊസഷനുശേഷം കുട്ടികള്‍ക്കായി വിവിധയിനം വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിഭവ സമൃദ്ധമായ തിരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ ജാതിമത സമുദായ ഭേദമെന്യേ എല്ലാവരേയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
(ഡയറക്ടര്‍) ഫാ. കുര്യാക്കോസ് വടാന : 617 717 4018
ട്രസ്റ്റിമാരായ ബെന്നി പോള്‍ : 702 374 3210
റാഫി തെക്കൂടന്‍ : 702 372 9203
വാര്‍ത്ത : ജോര്‍ജ് ലാസ്വേഗാസ്
Comments